---
title: "പാടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young man found dead in field"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322218/Young man found dead in field"
published_at: "2025-10-24T01:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa88eef3fdc_1000370852.png"
keywords: []
---

# പാടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പാലക്കാട്: കൽമണ്ഡപം പനംകളത്തെ പാടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

പാലക്കാട്: കൽമണ്ഡപം പനംകളത്തെ പാടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കൊട്ടേക്കാട് ചെമ്മങ്കാട് സുധീഷ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ പ്രദേശവാസികളാണ് പാടത്ത് വീണു കിടക്കുകയായിരുന്ന ഇയാളെ കണ്ടെത്തിയത്.

വാർഡ് മെംബർ എ.അബുതാഹിറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നു കസബ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ചെളിവെള്ളം കെട്ടിനിന്ന പാടത്തു നിന്ന് ഇയാളെ പുറത്ത് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മന്തക്കാട്ടെ ഹോട്ടലിൽ പാചകത്തൊഴിലാളിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322218/Young man found dead in field)